കേരളം

kerala

ETV Bharat / state

കണ്ണൂരിൽ അഞ്ച് വാർഡുകൾ കൂടി കണ്ടെയിൻമെന്‍റ് സോണിൽ ഉള്‍പ്പെടുത്തി - Kannur

കൊവിഡ് 19 രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായ സാഹചര്യത്തിലാണ് അഞ്ച് വാർഡുകളെ കണ്ടെയിൻമെന്‍റ് സോണിൽ ഉൾപ്പെടുത്തിയത്

കണ്ണൂർ  കണ്ടെയിൻമെന്റ് സോൺ  കണ്ണൂരിൽ അഞ്ച് വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണിൽ  കണ്ണൂരിലെ കൊവിഡ് വ്യാപന തോത്  Kannur  containment zone
കണ്ണൂരിൽ അഞ്ച് വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണിൽ

By

Published : Jun 22, 2020, 8:50 AM IST

കണ്ണൂർ: ജില്ലയിൽ അഞ്ച് വാര്‍ഡുകളെ കൂടി കണ്ടെയിന്‍മെന്‍റ് സോണിൽ ഉൾപ്പെടുത്തി. പുതിയതായി കൊവിഡ് 19 കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാർഡുകളാണിത്. പയ്യന്നൂര്‍ നഗരസഭയിലെ 31, 42 വാര്‍ഡുകള്‍, മാടായി പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ശ്രീകണ്ഠാപുരം നഗരസഭയിലെ 26-ാം വാര്‍ഡ്, പാനൂര്‍ നഗരസഭയിലെ 31-ാം വാര്‍ഡ് എന്നിവയാണ് പുതുതായി കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

അതേസമയം, കണ്ടെന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന നടുവില്‍-1, പന്ന്യന്നൂര്‍-6, പാനൂര്‍-32, ചെറുപുഴ-14, മട്ടന്നൂര്‍-19, മുഴപ്പിലങ്ങാട്-8 എന്നീ വാര്‍ഡുകളെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details