കണ്ണൂർ: തരിശ് ഭൂമിയില്‍ കൃഷി ഇറക്കാൻ ഒരുങ്ങി പരിയാരം ഗ്രാമപഞ്ചായത്ത്. പരിയാരം അലക്യം തോടിനടുത്തുള്ള അഞ്ച് ഹെക്ടർ വയലിലാണ് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചത്. പരിയാരം-ചെറുതാഴം പ്രദേശങ്ങളിലെ കുടുംബങ്ങളായ വരയിൽ തറവാട്, മേലേടത്ത് തറവാട് , കുന്നൂൽ തറവാട് എന്നിവരുൾപ്പെടെ നിരവധി കുടുംബങ്ങളാണ് അഞ്ച് ഹെക്ടറിലധികം വരുന്ന ഈ വയലിൽ കൃഷി ചെയ്തിരുന്നത്. ലോക്ക് ഡൗൺ കാലത്ത് സർക്കാരിന്‍റെയും പഞ്ചായത്തിന്‍റെയും ആഹ്വാനപ്രകാരമാണ് 15 വർഷമായി തരിശ് കിടന്നിരുന്ന ഭൂമിയില്‍ വരയില്‍ തറവാട്ടുക്കാരുടെ നേതൃത്വത്തില്‍ നാട്ടുകാർ കൃഷി ആരംഭിച്ചത്.
തരിശ് ഭൂമിയില്‍ നൂറ് മേനി വിളയിക്കാന്‍ പരിയാരം ഗ്രാമപഞ്ചായത്ത് - alkram pond news
പരിയാരം അലക്യം തോടിനടുത്തുള്ള അഞ്ച് ഹെക്ടർ വയലിലാണ് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചത്
പരിയാരം-ചെറുതാഴം പഞ്ചായത്തുകളിൽ വർഷങ്ങളായി ഒഴുകിയിരുന്ന ജലസ്രോതസായ അലക്യം തോട് മാലിന്യവും കയ്യേറ്റവും മൂലം നശിച്ചു. പരിയാരം മെഡിക്കൽ കോളജിന് സമീപത്ത് ദേശീയ പാതയുടെ തെക്ക് ഭാഗത്ത് കൃഷിക്കും മറ്റുമായി ആശ്രയിച്ച തോടാണ് മാലിന്യവും സ്വകാര്യ വ്യക്തികളുടെ കയ്യേറ്റവും മൂലം നശിച്ചത്. തൊട്ടടുത്തുള്ള വയലുകൾ തരിശിടാൻ ഇതും ഒരു കാരണമായി.
പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എ.രാജേഷ്, വൈസ് പ്രസിഡന്‍റ് കെ.വി രമ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്‍മാരായ എം.ടി മനോഹരൻ, പി.പി രഘു തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് കർഷകർക്ക് തോട് പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. വയൽ തരിശ് രഹിതമാക്കാൻ തൊഴിലുറപ്പ് പദ്ധതി, ജില്ലാ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതി വിഹിതം, വകുപ്പ് പദ്ധതി എന്നിവ യോജിപ്പിച്ച് കൃഷി നടത്താനാണ് തീരുമാനം.