കേരളം

kerala

ETV Bharat / state

ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട റിമാന്‍റ് പ്രതികളിൽ ഒരാൾ പിടിയിൽ - jail

ഇയാൾക്കൊപ്പം തടവ് ചാടിയ റംസാന് വേണ്ടി തിരച്ചിൽ തുടരുകയാണ്. കണ്ണൂർ തോട്ടടയിൽ താൽക്കാലിക റിമാൻഡിൽ പാർപ്പിച്ച പ്രതികളാണ് തടവ് ചാടിയിരുന്നത്.

ക്വറന്‍റൈന്‍ കേന്ദ്രം  റിമാൻഡ് പ്രതി  quranteen_esccape  jail  കണ്ണൂർ
ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട റിമാന്‍റ് പ്രതികളിൽ ഒരാൾ പിടിയിൽ

By

Published : Jun 10, 2020, 2:01 PM IST

കണ്ണൂർ: ക്വാറന്‍റൈൻ കേന്ദ്രത്തില്‍ നിന്നും തടവ് ചാടിയ പ്രതിയെ പിടികൂടി. പോക്സോ കേസ് പ്രതിയായ മണിക്കുട്ടനെയാണ് മുഴപ്പിലങ്ങാട് കുളം ബസാറിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം തടവ് ചാടിയ റംസാന് വേണ്ടി തിരച്ചിൽ തുടരുകയാണ്. കണ്ണൂർ തോട്ടടയിൽ താൽക്കാലിക റിമാൻഡിൽ പാർപ്പിച്ച പ്രതികളാണ് തടവ് ചാടിയിരുന്നത്.

ക്വാറന്‍റൈൻ സെന്‍ററിന്‍റെ ബാത്ത് റൂം എക്സ്‌ഹോസ്റ്റ് ഫാൻ തള്ളിയിട്ടാണ് ഇരുവരും രക്ഷപ്പെട്ടത്. താൽക്കാലികമായി തയ്യാറാക്കയ ക്വാറന്‍റൈൻ കേന്ദ്രമായതിനാൽ പ്രതികളുമായി കൂടുതൽ സമ്പർക്കം പുലർത്താതെയാണ് ജയിൽ ജീവനക്കാർ ഡ്യൂട്ടി ചെയ്തിരുന്നത്. പ്രതികളുടെ ശബ്ദമൊന്നും കേൾക്കാത്തതിനാൽ റൂമിന്‍റെ പുറത്തുള്ള ജനലിൽ കൂടി നോക്കിയപ്പോഴാണ് പ്രതികൾ രക്ഷപ്പെട്ടതറിഞ്ഞത്.

ABOUT THE AUTHOR

...view details