കണ്ണൂർ:എടക്കാട് തലശേരി റോഡിൽ രാത്രികാലങ്ങളിൽ കനത്ത ഗതാഗതക്കുരുക്ക്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളുടെ ശോചനീയ സ്ഥിതി മൂലം കിലോമീറ്ററുകൾ നീണ്ട ഗതാഗത തടസമാണ് ദേശീയപാതയിലെ പ്രധാന മേഖലയിൽ ഉണ്ടാകുന്നത്.
ഗതാഗതക്കുരുക്ക് അഴിക്കാനാകാതെ കണ്ണൂർ എടക്കാട്-തലശേരി പാത - കണ്ണൂർ എടക്കാട്-തലശേരി പാത
ദേശീയപതയിലേക്ക് കടക്കുന്ന മീത്തലെ പീടികയിലെ റോഡുകൾ തകർന്നതാണ് മേഖലയിൽ ഗതാഗത കുരുക്കിന് കാരണം
ഗതാഗതക്കുരുക്ക്
ദേശീയപാതയിലേക്ക് കടക്കുന്ന മീത്തലെ പീടിക പാതയിലെ റോഡുകൾ തകർന്നതാണ് ഗതാഗത കുരുക്കിന് കാരണം. ഇത് അണ്ടല്ലൂർ മേലൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് തടസം സൃഷ്‌ടിക്കുന്നു. കൂടാതെ മുഴപ്പിലങ്ങാട് ഭാഗത്തേക്കുള്ള റോഡുകളുടെ തകരാർ കൂടിയാകുമ്പോൾ കുരുക്ക് രൂക്ഷമാകുന്നു.
ഇതോടൊപ്പം തന്നെ ധർമ്മടം പാലത്തിലെ ടാറിങ് തകർന്നതിനാൽ വാഹനഗതാഗതത്തിന് വലിയ പ്രയാസമാണ് സൃഷ്‌ടിക്കുന്നത്. മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.