കണ്ണൂർ: ജില്ലയില്‍ 303 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 281 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും എട്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 12 ആരോഗ്യ പ്രവര്‍ത്തകർക്കും ഇന്ന് രോഗം ബാധിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 18027 ആയി. 438 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ ആകെ എണ്ണം 11661 ആയി.
കണ്ണൂരിൽ 303 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കേരള കൊവിഡ്
ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 18000 കടന്നു.
![കണ്ണൂരിൽ 303 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു kannur covid covid tally kannur kerala covid covid 19 കണ്ണൂർ കൊവിഡ് കണക്ക് കണ്ണൂർ കൊവിഡ് കേരള കൊവിഡ് കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9176668-665-9176668-1602687521238.jpg)
കണ്ണൂരിൽ 303 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
171 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയിൽ ഇതുവരെ മരിച്ചത്. ബാക്കി 5892 പേര്‍ ചികില്‍സയിലുള്ളതിൽ 4935 പേര്‍ വീടുകളിലും 957 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമാണ്.