കണ്ണൂർ: കണ്ണൂർ ജില്ലയില്‍ അവശ്യസാധന വിതരണത്തിന് ജില്ലാ പഞ്ചായത്തില്‍ കോള്‍ സെന്‍റർ ആരംഭിക്കുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.
അവശ്യസാധന വിതരണത്തിനായി ജില്ലാ പഞ്ചായത്തില്‍ കോള്‍ സെന്‍റർ - korona
നഗര പരിധിയിൽ താമസിക്കുന്നവർക്കാണ് ആദ്യഘട്ടത്തിൽ സാധനം വിതരണം ചെയ്യുക. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ കേന്ദ്രീകരിച്ചാവും കോള്‍സെന്‍റർ പ്രവര്‍ത്തിക്കുക
![അവശ്യസാധന വിതരണത്തിനായി ജില്ലാ പഞ്ചായത്തില്‍ കോള്‍ സെന്‍റർ kannur district panchayath kannur call center ജില്ല പഞ്ചായത്ത് കണ്ണൂർ covid korona corona](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6562380-1051-6562380-1585308497630.jpg)
കണ്ണൂർ നഗര പരിധിയിൽ താമസിക്കുന്നവർക്കാണ് ആദ്യഘട്ടത്തിൽ കോൾ സെന്‍റർ വഴി സാധനം വിതരണം ചെയ്യുക. വിവരങ്ങൾ അറിയിക്കുന്നതിനായി അഞ്ച് വാടസ് ആപ്പ് നമ്പറുകളും രണ്ടു മെയില്‍ ഐഡിയും തയ്യാറാക്കും. ഇതില്‍ക്കൂടിയാണ് ആവശ്യക്കാര്‍ വിവരങ്ങള്‍ കൈമാറേണ്ടത്. ലിസ്‌റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തും. സാധനങ്ങൾക്ക് കമ്പോള വിലമാത്രമാണ് ഈടാക്കുക. ഗ്രാമങ്ങളിലുളളവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ആ വിവരങ്ങള്‍ കുടുംബശ്രീക്ക് കൈമാറി അവര്‍ മുഖേന അവശ്യവസ്‌തുക്കള്‍ വീടുകളിലെത്തിക്കും. ജില്ലാ ഭരണകൂടം, ജില്ലാപഞ്ചായത്ത്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, യുവജനക്ഷേമ ബോര്‍ഡ്, നെഹ്‌റു യുവകേന്ദ്ര, കുടുംബശ്രീ, എന്‍ സി സി, എന്‍ എസ് എസ് ഉള്‍പ്പടെയുള്ള സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിക്കുക. കോള്‍ സെന്‍റർ വോളണ്ടിയേഴ്‌സ്, ഡെലിവറി പേഴ്‌സൺസ് എന്നിവരെയും നിയമിക്കും. കോള്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനം മാര്‍ച്ച് 28ന് ആരംഭിക്കും . ജില്ലാ പഞ്ചായത്ത് വിഡിയോ കോണ്‍ഫറന്‍സ് ഹാള്‍ കേന്ദ്രീകരിച്ചാവും കോള്‍സെന്‍റർ പ്രവര്‍ത്തിക്കുക.