കണ്ണൂർ: ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് പി.പി.ദിവ്യയെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനം. കഴിഞ്ഞ ഭരണകാലത്ത് വൈസ് പ്രസിഡന്‍റായിരുന്നു ദിവ്യ. സിപിഎം ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന പി.പി.ദിവ്യ കണ്ണൂർ സർവ്വകലാശാലയുടെ മുൻ വൈസ് ചെയർമാൻ കൂടിയാണ്. കല്ല്യാശ്ശേരി ഡിവിഷനിൽ നിന്നുമാണ് ദിവ്യ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം; പി.പി.ദിവ്യയെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനം - Kannur District Panchayat
സിപിഎം ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന പി.പി.ദിവ്യ കണ്ണൂർ സർവ്വകലാശാലയുടെ മുൻ വൈസ് ചെയർമാൻ കൂടിയാണ്.
![കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം; പി.പി.ദിവ്യയെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനം കണ്ണൂർ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം പി.പി.ദിവ്യയെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനം പി.പി.ദിവ്യ Kannur District Panchayat Chairperson Kannur District Panchayat Chairperson](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10042184-thumbnail-3x2-hkyt.jpg)
പന്ന്യന്നൂർ ഡിവിഷനിൽ നിന്നും വിജയിച്ച മുതിർന്ന സിപിഎം നേതാവ് ഇ.വിജയനാണ് വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി. 24 അംഗ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ തെരഞ്ഞെടുപ്പ് നടന്ന 23ൽ എൽഡിഎഫ് 16ഉം യുഡിഎഫ് ഏഴും സീറ്റുകളിലുമാണ് ജയിച്ചത്. യുഡിഎഫ് സ്ഥാനാർഥിയുടെ നിര്യാണത്തെ തുടർന്ന് തില്ലങ്കേരി ഡിവിഷനിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറിയായിരുന്ന ബിനോയ് കുര്യനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബിനോയ് കുര്യനെയാണ് ജില്ലാ നേതൃത്വം പരിഗണിച്ചത്. ഇതിനായി ഇദ്ദേഹം ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. മാറ്റിവെച്ച തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇ.വിജയന് പകരം ബിനോയ് കുര്യൻ തന്നെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആയേക്കും.