കണ്ണൂർ: വീടിനു നേരെ ഉണ്ടായ അക്രമത്തിൽ പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിക്കെതിരെ ഉപവാസത്തിനൊരുങ്ങി കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും മുൻ കൂത്താട്ട് വാർഡ് മെമ്പറുമായ അഡ്വ.രാജീവൻ കപ്പച്ചേരി. ഡിസംബർ 19നാണ് പട്ടുവം കൂത്താട്ടെ വീടിനു നേരെ അക്രമം നടന്നത്. സംഭവത്തിൽ കേസെടുത്തെങ്കിലും ഇതുവരെ യാതൊരുവിധ അന്വേഷണവും തളിപ്പറമ്പ് പൊലീസ് നടത്തിയില്ലെന്നാണ് ആരോപണം.
വീടിനു നേരെ ആക്രമണം; പൊലീസ് നടപടിക്കെതിരെ ഉപവാസത്തിനൊരുങ്ങി കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി - കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി
തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമായിരുന്നു വീടിനു നേരെ അക്രമം നടന്നത്. കോൺഗ്രസിന്‍റെ വിജയത്തിൽ വിറളി പൂണ്ട സിപിഎമ്മുകാർ രാത്രിയിൽ വീട് ആക്രമിക്കുകയും തീയിടുകയുമായിരുന്നുവെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.
വീടിനു നേരെ ആക്രമണം; പൊലീസ് നടപടിക്കെതിരെ ഉപവാസത്തിനൊരുങ്ങി കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി
രാജീവനും പിതാവും അന്തരിച്ച കോൺഗ്രസ് നേതാവ് കപ്പച്ചേരി നാരായണനും നേരെ നേരത്തെ പതിനാലോളം രാഷ്ട്രീയ അക്രമങ്ങൾ നടന്നിട്ടുണ്ട്. മുമ്പും പലവട്ടം ഇവരുടെ വീട് അക്രമിക്കപ്പെടുകയും ചെയ്‌തു. കാര്യമായ അന്വേഷണം നടന്നില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ചും ഹൈക്കോടതിയെ സമീപിക്കുന്നത് പോലുള്ള നടപടിക്രമങ്ങളിലേക്കും കടക്കുമെന്നും രാജീവൻ പറഞ്ഞു.