കേരളം

kerala

ETV Bharat / state

ചുവപ്പണിയിച്ച് കെ.വി തോമസിന് കണ്ണൂരില്‍ വന്‍ സ്വീകരണം ; 'പറയാനുള്ളതെല്ലാം സെമിനാർ വേദിയിൽ പറയും' - KV Thomas at cpim party congress stage

സുഹൃത്തെന്ന നിലയിലാണ് എം.വി ജയരാജൻ ചുവപ്പ് ഷാൾ അണിയിച്ചതെന്ന് മാധ്യമങ്ങളോട് കെ.വി തോമസ്

Kannur CPIM Welcomed KV Thomas  കെ.വി തോമസിന് കണ്ണൂരില്‍ വന്‍ സ്വീകരണം  കെ.വി തോമസിന് ചുവപ്പ് ഷാളണിയിച്ച് കണ്ണൂരില്‍ വന്‍ സ്വീകരണം  Kannur CPIM Welcomed KV Thomas  സിപിഎം പാര്‍ട്ടി സെമിനാറില്‍ കെവി തോമസ്  KV Thomas at cpim party congress stage
ചുവപ്പണിയിച്ച് കെ.വി തോമസിന് കണ്ണൂരില്‍ വന്‍ സ്വീകരണം ; 'പറയാനുള്ളതെല്ലാം സെമിനാർ വേദിയിൽ പറയും'

By

Published : Apr 8, 2022, 9:46 PM IST

Updated : Apr 8, 2022, 10:08 PM IST

കണ്ണൂർ :സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ വിലക്കുകൾ ലംഘിച്ചെത്തിയ കെ.വി തോമസിന് കണ്ണൂർ വിമാനത്താവളത്തിൽ വന്‍ സ്വീകരണം. സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജൻ ചുവപ്പ് ഷാൾ അണിയിച്ചാണ് വരവേറ്റത്. പറയാനുള്ളതെല്ലാം സെമിനാർ വേദിയിൽ പറയുമെന്നും കെ.വി തോമസ് പ്രതികരിച്ചു.

സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനെത്തിയ കെ.വി തോമസിന് കണ്ണൂരില്‍ വന്‍ സ്വീകരണം

ALSO READ |'ആരായാലും പാർട്ടിക്ക് വിധേയര്‍' ; കെ.വി തോമസ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കെ സുധാകരന്‍

ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷാൾ ആണ്, നിറത്തെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. ചുവന്ന ഷാൾ സ്ഥിരമാക്കുമോയെന്ന ചോദ്യത്തിന്, സുഹൃത്ത് എന്ന നിലയിലാണ് ജയരാജൻ ഷാൾ അണിയിച്ചതെന്ന് മറുപടി. വീട്ടിൽ താമര നട്ടപ്പോൾ ബി.ജെ.പിയിലേക്ക് പോകുന്നെന്നായിരുന്നു പ്രചാരണമെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

Last Updated : Apr 8, 2022, 10:08 PM IST

For All Latest Updates

ABOUT THE AUTHOR

...view details