കണ്ണൂർ: ജില്ലയില്‍ 497 പേര്‍ക്ക് കൂടി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 458 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേര്‍ വിദേശത്തു നിന്നും 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17785 പേരാണ്. ഇതില്‍ 16769 പേര്‍ വീടുകളിലും 1016 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 189514 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 188943 എണ്ണത്തിന്‍റെ ഫലം വന്നു. 571 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 22048 ആയി. ഇവരില്‍ 538 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 15994 ആയി.
88 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5344 പേര്‍ ചികില്‍സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4471 പേര്‍ വീടുകളിലും ബാക്കി 873 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.