കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ 260 പേർക്ക് കൂടി കൊവിഡ് - കണ്ണൂർ കൊവിഡ്

നിലവില്‍ 1393 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്

kannur covid updates  kerala covid news  കണ്ണൂർ കൊവിഡ്  കൊവിഡ് വാർത്തകൾ
കണ്ണൂരില്‍ 260 പേർക്ക് കൂടി കൊവിഡ്

By

Published : Sep 7, 2020, 11:54 PM IST

കണ്ണൂർ: ജില്ലയില്‍ 260 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 194 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ വിദേശത്ത് നിന്നും 27 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 31 ആരോഗ്യ പ്രവർത്തകർക്കും തിങ്കളാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 4680 ആയി ഉയർന്നു. 67 പേർ ഇന്ന് രോഗമുക്‌തി നേടി. 3247 പേരാണ് ഇതുവരെ രോഗമുക്തരായത്. 1393 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 40 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 12842 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതുവരെ 77815 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 77459 എണ്ണത്തിന്‍റെ ഫലം വന്നു. 356 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ABOUT THE AUTHOR

...view details