കണ്ണൂരിൽ 462 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - kannur covid
ജില്ലയില്‍ ഇതുവരെ 19,915 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുതിയതായി 537 പേരാണ് ഇന്ന് രോഗമുക്തരായത്
![കണ്ണൂരിൽ 462 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു കൊവിഡ് സ്ഥിരീകരിച്ചു 62 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു കണ്ണൂർ കൊവിഡ് വാർത്തകൾ ജില്ലയിലെ കൊവിഡ് കേസുകൾ ഇന്ത്യയിലെ കൊവിഡ് കേസുകൾ kannur covid updates kannur covid tested positive recoveries](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9223839-574-9223839-1603028310478.jpg)
കണ്ണൂർ:ജില്ലയില്‍ 462 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 432 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേർ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവരിൽ 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ജില്ലയില്‍ ഇതുവരെ 19,915 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുതിയതായി 537 പേരാണ് ഇന്ന് രോഗമുക്തരായത്. ജില്ലയിൽ ആകെ 13,842 പേരാണ് ഇതുവരെ രോഗമുക്തരായത്. 5432 പേര്‍ നിലവിൽ ചികിത്സയിലാണ്. ഇവരിൽ 4750 പേര്‍ വീടുകളിലും 682 പേര്‍ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.