കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊവിഡ് - kannur covid cases

320 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

കണ്ണൂർ കോവിഡ് കണക്ക്  രോഗമുക്തി  കോവിഡ് 19  കൊറോണ വൈറസ്  kannur covid cases  covid deaths in covid
കണ്ണൂരില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Oct 31, 2020, 7:10 PM IST

കണ്ണൂർ: ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 320 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേർ വിദേശത്ത് നിന്നും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 11 ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു. പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 24787 ആയി. അതേസമയം ജില്ലയിൽ ഇന്ന് 484 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 19,238 ആയി. ജില്ലയിൽ ഇതുവരെ 105 പേര്‍ കൊവിഡ് മൂലം മരണമടഞ്ഞു. നിലവിൽ 4958 പേര്‍ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details