കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ 14 പേർക്ക് കൂടി കൊവിഡ്

രോഗം സ്ഥിരീകരിച്ചവരില്‍ ഒൻപത് പേർ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ്. മറ്റ് മൂന്ന് പേർ വിദേശത്ത് നിന്നും രണ്ട് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 445 ആയി

kannur covid updates  kerala kannur news  കേരള കണ്ണൂർ വാർത്ത  കണ്ണൂർ കൊവിഡ് വാർത്തകൾ
കണ്ണൂരില്‍ 14 പേർക്ക് കൂടി കൊവിഡ്

By

Published : Jun 29, 2020, 9:47 PM IST

കണ്ണൂർ: ജില്ലയില്‍ 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒൻപത് പേർ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ്. മറ്റ് മൂന്ന് പേർ വിദേശത്ത് നിന്നും രണ്ട് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. വലിയവെളിച്ചം സിഐഎസ്എഫ് ക്യാമ്പില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശികളായ 23, 26, 27 വയസുള്ളവർക്കും ഉത്തര്‍പ്രദേശ് സ്വദേശികളായ 23, 24, 26 വയസുകാർക്കും മധ്യപ്രദേശ് സ്വദേശിയായ 32കാരനും, ബംഗളൂരു സ്വദേശിയായ 50കാരനും, പൂനെ സ്വദേശിയായ 40കാരനുമാണ് രോഗം സ്ഥിരീകരിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥർ.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 24ന് മസ്‌കറ്റില്‍ നിന്നെത്തിയ തലശേരി സ്വദേശി 36കാരന്‍, 26ന് ഖത്തറില്‍ നിന്നെത്തിയ പാട്യം സ്വദേശി 31കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 26ന് ദമാമില്‍ നിന്നെത്തിയ ചെറുകുന്ന് സ്വദേശി 57കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

ജൂണ്‍ 15ന് ചെന്നൈയില്‍ നിന്നെത്തിയ തലശേരി സ്വദേശിയായ 62കാരന്‍, 23ന് ബംഗളൂരുവില്‍ നിന്നെത്തിയ ചെമ്പിലോട് സ്വദേശിയായ 60കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 445 ആയി. 278 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. വിവിധ ആശുപത്രികളില്‍ കൊവിഡ് ചികില്‍സയിലായിരുന്ന 14 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്.

അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വേങ്ങാട് സ്വദേശി 53കാരന്‍, കീഴല്ലൂര്‍ സ്വദേശി 32കാരന്‍, കണ്ണൂര്‍ സ്വദേശി 48കാരന്‍, കോട്ടയം മലബാര്‍ സ്വദേശികളായ ഒമ്പത് വയസുകാരന്‍, നാല് വയസുകാരന്‍, സിഐഎസ്എഫ് ഉദ്യോഗസ്ഥനായ 27കാരന്‍, മുഴക്കുന്ന് സ്വദേശികളായ 43കാരന്‍, 42കാരന്‍, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാമന്തളി സ്വദേശി ഒമ്പത് വയസുകാരി, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇരിട്ടി സ്വദേശി 58കാരി, രണ്ട് വയസുകാരന്‍, വേങ്ങാട് സ്വദേശി 27കാരി, മുഴക്കുന്ന് സ്വദേശി 42കാരന്‍ എന്നിവര്‍ ഇന്നലെയാണ് വീടുകളിലേക്ക് മടങ്ങിയത്.

നിലവില്‍ ജില്ലയില്‍ 21820 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 14104 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 13154 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 12358 എണ്ണം നെഗറ്റീവാണ്. 950 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ABOUT THE AUTHOR

...view details