കേരളം

kerala

ETV Bharat / state

കണ്ണൂരിൽ 413 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 350 പേർ രോഗമുക്തരായി

kannur covid_update_  കണ്ണൂർ  കൊവിഡ്  ആരോഗ്യ പ്രവര്‍ത്തകർ
കണ്ണൂരിൽ 413 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Oct 11, 2020, 8:40 PM IST

കണ്ണൂർ: ജില്ലയില്‍ 413 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 375 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര്‍ വിദേശത്തു നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 20 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 17080 ആയി. ഇവരില്‍ 350 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 10645 ആയി. കൊവിഡ് ബാധിച്ച് 140 പേരാണ് ജില്ലയിൽ ഇതുവരെ മരിച്ചത്. 5882 പേര്‍ ചികിത്സയിലാണ്. ഇവരില്‍ 4784 പേര്‍ വീടുകളിലും ബാക്കി 1098 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

ABOUT THE AUTHOR

...view details