കണ്ണൂരിൽ 435 പുതിയ കൊവിഡ് രോഗികൾ - കണ്ണൂർ കൊവിഡ്
376 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധ. രോഗബാധിതരിൽ 19 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു.
![കണ്ണൂരിൽ 435 പുതിയ കൊവിഡ് രോഗികൾ kannur covid update kannur covid kerala kannur കണ്ണൂർ കൊവിഡ് അപ്‌ഡേറ്റ് കണ്ണൂർ കൊവിഡ് കേരളം കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8950218-428-8950218-1601126921479.jpg)
കണ്ണൂരിൽ 435 പുതിയ കൊവിഡ് രോഗികൾ
കണ്ണൂർ: ജില്ലയില്‍ 435 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 376 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 40 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9890 ആയി ഉയർന്നു. 148 പേര്‍ കൂടി രോഗമുക്തി നേടി. ആകെ രോഗം ഭേദമായവരുടെ എണ്ണം 6086 ആയി. ഇതുവരെ 86 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. 3283 പേര്‍ ചികിത്സയിൽ തുടരുന്നു. 2321 പേര്‍ വീടുകളിലും 962 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.