കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ 19 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ്‌ സോണുകളാക്കി

19 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ്‌ സോണുകളാക്കിയതായി കലക്ടര്‍ പ്രഖ്യാപിച്ചു.

കണ്ണൂരില്‍ 19 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ്‌ സോണുകളാക്കി  latest kannur
കണ്ണൂരില്‍ 19 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ്‌ സോണുകളാക്കി

By

Published : Aug 21, 2020, 10:02 AM IST

കണ്ണൂർ:ജില്ലയില്‍ പുതിയതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 19 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ്‌ സോണുകളായി ജില്ല കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ പന്ന്യന്നൂര്‍ 4, ധര്‍മ്മടം 4, ആലക്കോട് 10, തലശ്ശേരി 4, 52, നാറാത്ത് 5, കൊളച്ചേരി 3, രാമന്തളി 1, 2, കതിരൂര്‍ 14, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 29, കൊളച്ചേരി 8, കരിവെള്ളൂര്‍ പെരളം 12, പടിയൂര്‍ കല്ല്യാട് 9, ധര്‍മ്മടം 3, തൃപ്പങ്ങോട്ടൂര്‍ 15 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.


അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പന്ന്യന്നൂര്‍ 7, ചെമ്പിലോട് 15, തലശ്ശേരി 35 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്‍റ്‌ സോണുകളാക്കും.

For All Latest Updates

ABOUT THE AUTHOR

...view details