കണ്ണൂരില്‍ 27 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
21 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.
കണ്ണൂർ:ജില്ലയില്‍ 27 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു.
തളിപ്പറമ്പ കീഴാറ്റൂര്‍ സ്വദേശികളായ 52കാരന്‍, 25കാരി, മൂന്നു വയസുകാരന്‍, 48കാരി, ചെങ്ങളായി സ്വദേശി 45കാരി, ഇരിട്ടി പുന്നാട് സ്വദേശി 30കാരന്‍, ചിറക്കല്‍ 23കാരന്‍, കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 10 വയസ്സുകാരി, കല്ല്യാശ്ശേരി അഞ്ചാംപീടിക സ്വദേശികളായ 34കാരി, 34കാരന്‍, 35കാരി, 21കാരന്‍, 35കാരന്‍, 15കാരന്‍, 32കാരന്‍, 45കാരന്‍, ഉദയഗിരി സ്വദേശി 26കാരന്‍, കരിവെള്ളൂര്‍ പെരളം സ്വദേശി 41കാരന്‍, പാപ്പിനിശ്ശേരി സ്വദേശികളായ 45കാരി, 52കാരന്‍, പട്ടുവം സ്വദേശി 48കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂലൈ 26ന് ജൊഹാനസ്ബര്‍ഗില്‍ നിന്ന് ഇ ടി 8640 വിമാനത്തിലെത്തിയ നടുവില്‍ സ്വദേശി 40കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ഓഗസ്റ്റ് ഒന്നിന് മേഘാലയയില്‍ നിന്ന് ബെംഗളൂരു വഴി 6 ഇ 105 വിമാനത്തിലെത്തിയ ശ്രീകണ്ഠാപുരം എള്ളരഞ്ഞി സ്വദേശി 37കാരന്‍, ആഗസ്ത് 11ന് റാഞ്ചിയില്‍ നിന്ന് ബെംഗളൂരു വഴി 6ഇ 7138 വിമാനത്തിലെത്തിയ പടിയൂര്‍ സ്വദേശി 32കാരന്‍, ആഗസ്റ്റ് 4ന് ബെംഗളൂരുവില്‍ നിന്ന് എത്തിയ പന്ന്യന്നൂര്‍ സ്വദേശി 47കാരന്‍, ആഗസ്ത് 11ന് കോയമ്പത്തൂരില്‍ നിന്ന് എത്തിയ പന്ന്യന്നൂര്‍ സ്വദേശി 38കാരന്‍ എന്നിവരാണ് പുറമെ നിന്ന് എത്തിയവര്‍.
ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് നടുവില്‍ സ്വദേശി 35കാരിയാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1832 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 24 പേരുള്‍പ്പെടെ 1386 പേര്‍ ആശുപത്രി വിട്ടു. 10 പേര്‍ കൊവിഡ് ബാധിച്ചും നാലു പേര്‍ കൊവിഡ് ഇതര കാരണങ്ങളാലും മരണപ്പെട്ടു. ബാക്കി 430 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9064 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 74 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 132 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 16 പേരും കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ 29 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 11 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ഏഴ് പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 131 പേരും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തലശ്ശേരിയില്‍ ഒരാളും വീടുകളില്‍ 8661 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 41353 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 40582 എണ്ണത്തിന്‍റെ ഫലം വന്നു. 771 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.