കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ 10975 പേര്‍ കൊവിഡ് നിരീക്ഷണത്തില്‍ - കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി

137 പേര്‍ ആശുപത്രിയിലും 10,838 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്

kannur covid update കണ്ണൂർ കൊറോണ നിരീക്ഷണം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്‍റ് സെന്‍റര്‍
കണ്ണൂര്‍ ജില്ലാശുപത്രി

By

Published : May 25, 2020, 4:25 PM IST

കണ്ണൂർ:കൊവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10975 ആയി. ഇവരില്‍ 137 പേര്‍ ആശുപത്രിയിലും 10,838 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 54 പേരും, അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്‍റ് സെന്‍ററില്‍ 43 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 22 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 18 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 5750 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 5526 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 5221 എണ്ണം നെഗറ്റീവാണ്. 224 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ 138 പേരുടെ ഫലമാണ് പോസിറ്റീവായത്.

ABOUT THE AUTHOR

...view details