കണ്ണൂരില്‍ 13 കണ്ടെയിന്‍മെന്‍റ് സോണുകള്‍ കൂടി
വേങ്ങാട് 16, പിണറായി 7, ചപ്പാരപ്പടവ് 4, തളിപറമ്പ 21 എന്നീ വാര്‍ഡുകളാണ് പുതിയതായി കണ്ടെയിന്‍മെന്‍റ് സോണുകളായത്.
കണ്ണൂർ: ജില്ലയിലെ 13 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. വേങ്ങാട് 16, പിണറായി 7, ചപ്പാരപ്പടവ് 4, തളിപറമ്പ 21 എന്നീ വാര്‍ഡുകളാണ് പുതിയതായി കണ്ടെയിന്‍മെന്‍റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്‍റ് സോണുകളാക്കുക. ഇതിനു പുറമെ സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കരിവെള്ളൂര്‍ പെരളം 6, ചെറുതാഴം 7, 8, കോളയാട് 11, ചപ്പാരപ്പടവ് 11, ചെങ്ങളായി 4, കുഞ്ഞിമംഗലം 2, എരമം കുറ്റൂര്‍ 17, മുണ്ടേരി 10 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.