കണ്ണൂർ: കൊവിഡ് ചികിത്സയിലിരിക്കെ തടവ് ചാടിയ കണ്ണൂർ ആറളം സ്വദേശിയുടെ സമ്പർക്കപ്പട്ടിക തിട്ടപ്പെടുത്താനാകാതെ ആരോഗ്യ വകുപ്പ്. പ്രതിയായ ദിലീപിന്‍റെ സമ്പർക്ക പട്ടികയിൽ നൂറിലേറെ പേരാണുള്ളത്. ഇതിൽ അൻപതോളം ആളുകളെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണ കേസിൽ റിമാൻഡിലായിരുന്ന ദിലീപ് അഞ്ചരക്കണ്ടി കൊവിഡ് ചികിത്സ കേന്ദ്രത്തിൽ നിന്ന് തടവ് ചാടിയത്. സുരക്ഷ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടന്ന ദിലിപ് ബൈക്കിലും രണ്ട് ബസുകളിലും യാത്ര ചെയ്താണ് ഇരിട്ടിയിൽ എത്തിയത്. ഇവിടെ വച്ച് ഇയാൾ പൊലീസ് പിടിയിലായി. ബസ് യാത്രയിൽ ഇയാളുടെ ഒപ്പം നൂറിലേറെ പേർ ഉണ്ടായിരുന്നു എന്നാണ് കണക്ക്. ഇതിൽ അമ്പതോളം പേർ മാത്രമാണ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിട്ടുള്ളത്. മറ്റുള്ളവരെ കണ്ടെത്താനുള്ള നടപടികൾ നടന്ന് വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കൊവിഡ് ചികിത്സയിലിരിക്കെ തടവ് ചാടിയ ആറളം സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ നൂറിലേറെ പേർ - covid escaped
ഇതിൽ അൻപതോളം ആളുകളെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്.
കൊവിഡ് ചികിത്സയിലിരിക്കെ തടവ് ചാടിയ ആറളം സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ നൂറിലേറെ പേർ
ദിലീപ് ലിഫ്റ്റ് ആവശ്യപ്പെട്ട ബൈക്ക് യാത്രക്കാരനെ കണ്ടെത്തി ക്വാറന്‍റൈൻ ചെയ്തു. ഈ മാസം 21ന് ദിലീപുമൊത്ത് തെളിവെടുപ്പ് നടത്തിയ ആറളം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പടെ ഏഴ് പൊലീസുകാർ ക്വാറന്‍റൈനിലാണ്. മട്ടന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ മജിസ്‌ട്രേറ്റ്, പത്തോളം ജീവനക്കാർ ഇയാളെ ആദ്യം പാർപ്പിച്ചിരുന്ന തോട്ടട ക്വാറന്‍റൈൻ സെന്‍ററിലെ നാലു പേർ അടക്കം നിരീക്ഷണത്തിൽ പ്രവേശിച്ചു കഴിഞ്ഞു.