കേരളം

kerala

ETV Bharat / state

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു - kannur

ഇരിക്കൂർ പട്ടുവം സ്വദേശി നടുക്കണ്ടി ഉസ്സൻ കുട്ടി (72) ആണ് മരിച്ചത്.

കണ്ണൂർ  കൊവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു  ഇരിക്കൂർ  പട്ടുവം  kannur  covid 19
കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു

By

Published : Jun 12, 2020, 11:48 AM IST

കണ്ണൂർ: കൊവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു. ഇരിക്കൂർ പട്ടുവം സ്വദേശി നടുക്കണ്ടി ഉസ്സൻ കുട്ടി (72) ആണ് മരിച്ചത്. മുംബൈയിൽ നിന്ന് തിരിച്ചെത്തിയ ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ട്രെയിനിലാണ് ഇയാൾ തിരിച്ചെത്തിയത്.

പനിയും വയറിളക്കവും വന്നതോടെ കണ്ണൂ‌ർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉസ്സൻ കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. കൊവിഡ് ബാധയുണ്ടോ എന്ന് അറിയുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details