കണ്ണൂർ:പുതുതായി കൊവിഡ് സ്ഥിരീകരിച്ച ജില്ലയിലെ 16 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 17-ാം ഡിവിഷന്‍, പേരാവൂര്‍- 2, മാലൂര്‍- 13, മാങ്ങാട്ടിടം- 3, ചെമ്പിലോട്- 3, 5, 15, 17, 19, തൃപ്പങ്ങോട്ടൂര്‍- 18, ഇരിട്ടി- 2, കൂത്തുപറമ്പ- 6, മൊകേരി- 5, കീഴല്ലൂര്‍- 10 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്‍റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്‍റ് സോണുകളാക്കിയിരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ 16 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു - covid 19
കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്‍റ് സോണുകളാക്കിയിരിക്കുന്നത്
കണ്ണൂർ ജില്ലയിലെ 16 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു
ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ പിണറായി- 8, കോളയാട്- 7 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പാനൂര്‍ നഗരസഭ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളും ദേശസാല്‍കൃത ബാങ്കുകളും രാവിലെ 11 മണി മുതല്‍ ഉച്ചക്ക് ശേഷം രണ്ടു മണിവരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.