കണ്ണൂർ: ജില്ലയിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് പേരും മസ്കറ്റിൽ നിന്നെത്തിയവരാണ്. ഇരിട്ടി സ്വദേശികളായ രണ്ട് സ്ത്രീകളും ഒരു പുരുഷനും പാനൂർ സ്വദേശിയായ പുരുഷനുമാണ് രോഗബാധ. മൂന്ന് പേർ കണ്ണൂരിലും ഒരാൾ കരിപ്പൂരുമാണ് വിമാനമിറങ്ങിയത്. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 271 ആയി. 10,390 പേരാണ് നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.
കണ്ണൂരിൽ നാല് പേർക്ക് കൂടി കൊവിഡ് - കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ്
നാല് പേരും മസ്കറ്റിൽ നിന്നെത്തിയവരാണ്.
കൊവിഡ്
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 48 പേരും കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 80 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും വീടുകളില്‍ 10,209 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 9,413 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 8,927 സാമ്പിളുകളുടെ ഫലം ലഭിച്ചു. ഇതില്‍ 8,406 എണ്ണം നെഗറ്റീവാണ്. 486 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.