കേരളം

kerala

ETV Bharat / state

കണ്ണൂരിലെ കൊവിഡ് ബാധിതര്‍ 27 - ഇത്തിഹാദ് എയര്‍വെയ്‌സ്

ശിവപുരം, മൊകേരി സ്വദേശികൾക്കാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്

കണ്ണൂര്‍ കൊവിഡ്  kannur covid cases  ഇകെ 566 വിമാനം  തലശേരി ജനറല്‍ ആശുപത്രി  ആകാശ് ഹോസ്‌പിറ്റല്‍  ഇത്തിഹാദ് എയര്‍വെയ്‌സ്  എമിറേറ്റ്‌സ് എയര്‍വേയ്‌സ്
കണ്ണൂരിലെ കൊവിഡ് ബാധിതര്‍ 27

By

Published : Mar 27, 2020, 10:52 PM IST

കണ്ണൂര്‍: ദുബൈയില്‍ നിന്നെത്തിയ രണ്ട് പേര്‍ക്ക് കൂടി ജില്ലയില്‍ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ശിവപുരം, മൊകേരി സ്വദേശികൾക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി. മാര്‍ച്ച് 21ന് എമിറേറ്റ്‌സ് എയര്‍വേയ്‌സിന്‍റെ ഇകെ 566 വിമാനത്തില്‍ ദുബൈയില്‍ നിന്നും ബെംഗളൂരുവിലെത്തിയ ശിവപുരം സ്വദേശി, അവിടെയുള്ള ആകാശ് ഹോസ്‌പിറ്റലില്‍ വെച്ച് സ്‌ക്രീനിങ്ങിന് വിധേയനായി പിറ്റേന്ന് പുലര്‍ച്ചെ ബസ് മാര്‍ഗം വീട്ടിലെത്തുകയായിരുന്നു. 24ന് നേരിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയനാക്കുകയും ചെയ്‌തു.

മൊകേരി സ്വദേശി മാര്‍ച്ച് 22നാണ് ഇത്തിഹാദ് എയര്‍വെയ്‌സിന്‍റെ ഇവൈ 254 വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. രാവിലെ എട്ട് മണിക്ക് ഇവിടെയെത്തിയ അദ്ദേഹം കാറില്‍ വീട്ടിലെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹം പനിയെ തുടര്‍ന്ന് പിറ്റേ ദിവസം ആരോഗ്യവകുപ്പിന്‍റെ ആംബുലന്‍സില്‍ തലശേരി ജനറല്‍ ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയനാവുകയായിരുന്നു.

നിലവില്‍ ജില്ലയില്‍ ആശുപത്രികളിലും വീടുകളിലുമായി രോഗബാധ സംശയിക്കുന്ന 10,151 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വീടുകളില്‍ 10,064 പേരാണ് ഐസൊലേഷനിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ 43ഉം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19ഉം തലശേരി ജനറല്‍ ആശുപത്രിയില്‍ 25ഉം പേര്‍ നിരീക്ഷണത്തിലുണ്ട്. തുടര്‍ഫലങ്ങള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാള്‍ നേരത്തേ ആശുപത്രി വിട്ടിരുന്നു.

ABOUT THE AUTHOR

...view details