കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയറായി കോൺഗ്രസിലെ സുമ ബാലകൃഷ്‌ണൻ തെരഞ്ഞെടുക്കപ്പെട്ടു. മുൻ മേയറും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ ഇ.പി ലതയെ 25നെതിരെ 28 വോട്ടുകൾക്കാണ് സുമ ബാലകൃഷ്‌ണൻ പരാജയപ്പെടുത്തിയത്. എൽ.ഡി.എഫിലെ ഒരു കൗൺസിലറുടെ വോട്ട് അസാധുവായി. സ്വതന്ത്രനായ പി.കെ രാഗേഷ് യുഡിഎഫ് പക്ഷത്തേക്ക് വന്നതോടെയാണ് കോർപ്പറേഷനിൽ ഭരണമാറ്റം സംഭവിച്ചത്.
കണ്ണൂർ മേയറായി സുമ ബാലകൃഷ്‌ണൻ - കണ്ണൂർ കോർപ്പറേഷൻ
സ്വതന്ത്രനായ പി കെ രാഗേഷ് യുഡിഎഫ് പക്ഷത്തേക്ക് വന്നതോടെയാണ് കോർപ്പറേഷനിൽ ഭരണമാറ്റം സംഭവിച്ചത്
അധികാര കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് കൈവിട്ട് പോയ മേയർ സ്ഥാനം യു.ഡി.എഫ് തിരിച്ചുപിടിച്ചത്. 55 അംഗ കൗൺസിലിൽ 28 പേരാണ് യു.ഡി.എഫ് പക്ഷത്തുള്ളത്. ഒരു കൗൺസിലറുടെ മരണത്തോടെ 26 ആയിരുന്നു എൽഡിഎഫിന്‍റെ അംഗബലം. പതിനാറാം വാർഡ് മെമ്പർ കെ.റോജയുടെ വോട്ട് അസാധുവായതോടെ എൽഡിഎഫ് വോട്ട് 25 ആയി കുറഞ്ഞു. തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി സുമ ബാലകൃഷ്‌ണൻ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.കോർപ്പറേഷൻ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്‌ടർ പുതിയ മേയർക്ക് സത്യവാചകം ചൊല്ലി കൊടുത്തു. ആദ്യത്തെ ആറ് മാസം സുമ ബാലകൃഷ്‌ണൻ മേയറായി തുടരും. ലീഗിലെ മുതിർന്ന വനിത അംഗം സി. സീനത്തായിരിക്കും അവസാന കാലയളവിലെ മേയര്‍.
ഇടതുമുന്നണിയുടെ മേയര്‍ ഇ.പി ലത അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ സാഹചര്യത്തിലായിരുന്നു കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. ഡെപ്യൂട്ടി മേയര്‍ പി.കെ രാകേഷ് യു.ഡി.എഫിലേക്ക് മാറിയതോടെ ഇടതുപക്ഷത്തിന് അവിശ്വാസപ്രമേയത്തിലൂടെ ഭരണം നഷ്‌ടപ്പെടുകയായിരുന്നു. മുന്നണി മാറിയെങ്കിലും രാകേഷ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് തുടര്‍ന്നു. പി.കെ രാകേഷിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു.