കണ്ണൂർ:ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൂടുതല്‍ തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണുകളായി ജില്ല കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മട്ടന്നൂര്‍ നഗരസഭ 1,16, മാടായി 12, പയ്യന്നൂര്‍ നഗരസഭ 1,31, തളിപ്പറമ്പ നഗരസഭ 3, ചെറുകുന്ന് 5,12 തലശ്ശേരി നഗരസഭ 12,18, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22,32, മാങ്ങാട്ടിടം 15, വേങ്ങാട് 4, കൂത്തുപറമ്പ നഗരസഭ 11,28, ആന്തൂര്‍ നഗരസഭ 5, അയ്യന്‍കുന്ന് 4, ചെറുതാഴം 15, ചെറുപുഴ 15, പിണറായി 10, 14, പേരാവൂര്‍ 4, പയ്യാവൂര്‍ 6, ഉളിക്കല്‍ 5, കണ്ണപുരം 12 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
കണ്ണൂരില്‍ കൂടുതല്‍ പ്രദേശങ്ങളെ കണ്ടെയിന്‍മെന്‍റ് സോണുകളാക്കി
നേരത്തെ കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന ചില പ്രദേശങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെറുകുന്ന് 2, നടുവില്‍ 15, ഇരിട്ടി നഗരസഭ 22, കടന്നപ്പള്ളി പാണപ്പുഴ 4,5, പടിയൂര്‍ കല്ല്യാട് 14, ചൊക്ലി 3, തളിപ്പറമ്പ് നഗരസഭ 29, മാലൂര്‍ 13, വേങ്ങാട് 13 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്‍റ് സോണുകളാക്കും.
നേരത്തേ കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന കടമ്പൂര്‍ 4,5,11, മയ്യില്‍ 6, മലപ്പട്ടം 8, കുറ്റിയാട്ടൂര്‍ 6,8,11, കൊളച്ചേരി 12, കണ്ണപുരം 7, ആന്തൂര്‍ നഗരസഭ 9,26, ചപ്പാരപ്പടവ് 10, പട്ടുവം 8, പയ്യന്നൂര്‍ നഗരസഭ 3,15,16, കരിവെള്ളൂര്‍ പെരളം 3,8, കടന്നപ്പള്ളി പാണപ്പുഴ 13, ചെങ്ങളായി 3,4,14,15,16, ഉളിക്കല്‍ 10, 18, കൂത്തുപറമ്പ നഗരസഭ 6, കോട്ടയം മലബാര്‍ 2, ചൊക്ലി 4,17 എന്നീ വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
TAGGED:
latest kannur