കണ്ണൂർ: സെൻട്രൽ ജയിലില്‍ തടവുകാർക്ക് ഉന്നത പഠനത്തിനായി വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം തുറന്നു. കണ്ണൂർ സർവ്വകലാശാലയുടെ കീഴിൽ മലയാളം, ചരിത്രം, കൊമേഴ്‌സ് വിഷയങ്ങളിലാണ് പഠനകേന്ദ്രം ആരംഭിച്ചത്. ഇതാദ്യമായാണ് കേരളം ആസ്ഥാനമായ ഒരു സർവ്വകലാശാല ജയിലിൽ പഠന കേന്ദ്രം തുടങ്ങുന്നത്. ജയിലിലെ മൂന്ന് അന്തേവാസികളാണ് കണ്ണൂർ സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളില്‍ നിലവിൽ രജിസ്‌റ്റർ ചെയ്തിരിക്കുന്നത്. 25 തടവുകാർ കൂടി കോഴ്‌സിന് ചേരാൻ തയ്യാറാണെന്ന് ജയിൽ അധികൃതർ അറിയിച്ചതോടെയാണ് ബിരുദ കോഴ്‌സുകളുടെ പഠന കേന്ദ്രം തുറക്കാൻ സർവ്വകലാശാല തീരുമാനിച്ചത്.
പഠനത്തിന് തടവറയില്ല; തടവുകാര്‍ക്കും ഇനി പഠനം സാധ്യം - കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്ക് ഉന്നത പഠനത്തിനായി വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം
വിദ്യാഭ്യാസത്തിന് തടവറയില്ലെന്ന് തെളിയിക്കുകയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പഠന കേന്ദ്രം.
കണ്ണൂർ സെൻട്രൽ ജയിൽ
അധ്യാപകർ ജയിലെത്തി ക്ലാസുകൾ നൽകും. കൂടുതൽ വിദ്യാർഥികൾ ഉണ്ടെങ്കിൽ പരീക്ഷ കേന്ദ്രം സർവകലാശാലയിൽ തന്നെയാക്കാൻ കഴിയുമോ എന്ന കാര്യവും പരിഗണിക്കുന്നുണ്ട്. കൂടുതൽ തടവുകാർ കോഴ്‌സുകള്‍ക്ക് ചേരുമെന്നാണ് ജയിലധികൃതരുടെ പ്രതീക്ഷ. കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ ഡയറക്‌ടർ എ എം ശ്രീധരൻ പഠന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജയിൽ സൂപ്രണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു.
Last Updated : Aug 23, 2019, 8:53 PM IST