കേരളം

kerala

ETV Bharat / state

കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക് - കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം പോയ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. ഈ സമയത്ത് സമീപത്തെ കടയുടെ വരാന്തയിൽ നിൽക്കുകയായിരുന്ന പനങ്കാവ് സ്വദേശിക്കും ഗുരുതരമായി പരിക്കേറ്റു

കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്

By

Published : Sep 1, 2019, 4:25 PM IST

കണ്ണൂർ: പള്ളിക്കുന്നിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസും കണ്ണൂരിലേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം പോയ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. ഈ സമയത്ത് സമീപത്തെ കടയുടെ വരാന്തയിൽ നിൽക്കുകയായിരുന്ന പനങ്കാവ് സ്വദേശിക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details