കണ്ണൂരില്‍ മലയോര ഹൈവേയ്ക്ക് വേണ്ടി താഴ്ത്തിയ ഭാഗത്ത് മണ്ണിടിച്ചില്‍; ആശങ്കയില്‍ കോളനിക്കാര്‍ - കണ്ണൂരില്‍ മലയോര ഹൈവേയ്ക്ക് വേണ്ടി താഴ്ത്തിയ ഭാഗത്ത് മണ്ണിടിച്ചില്‍; ആശങ്കയില്‍ കോളനിക്കാര്‍
മണ്ണ് നീക്കം ചെയ്ത നൂറ് മീറ്റർ ദൂരത്തിൽ സംരക്ഷണഭിത്തി നിർമ്മിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ ഉറപ്പു നൽകിയെങ്കിലും നടപടിയുണ്ടായില്ല.
കണ്ണൂർ: ആലക്കോട് കൂടപ്രത്ത് മൺതിട്ടയിടിഞ്ഞ് എസ്‌സി കോളനിയിലെ വീടുകൾ അപകടാവസ്ഥയിൽ. മലയോര ഹൈവേയ്ക്ക് വേണ്ടി താഴ്ത്തിയ ഭാഗമാണ് സംരക്ഷണ ഭിത്തി നിർമ്മിക്കാത്തതിനെ തുടർന്ന് ഇടിഞ്ഞു വീണത്. പതിമൂന്ന് എസ്‌സി കുടുംബങ്ങൾ താമസിക്കുന്ന കല്ലങ്കോട് പഞ്ചായത്ത് കോളനിക്ക് സമീപത്താണ് മലയോര ഹൈവേയുടെ പ്രവർത്തിക്കിടെ റോഡിൻ്റെ കയറ്റം കുറക്കുന്നതിനായി മണ്ണ് എടുത്ത് മാറ്റിയത്. മണ്ണ് നീക്കം ചെയ്ത നൂറ് മീറ്റർ ദൂരത്തിൽ സംരക്ഷണഭിത്തി നിർമ്മിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ ഉറപ്പു നൽകിയെങ്കിലും നടന്നില്ല.