തളിപ്പറമ്പ് മുസ്ളീം ലീഗ് ഓഫീസിന് നേരെ ബോംബേറ്
സംഭവത്തിന് പിന്നിൽ സിപിഎം എന്ന് യുഡിഎഫ്.
തളിപ്പറമ്പ് മുസ്ളീം ലീഗ് ഓഫീസിന് നേരെ ബോബേറ്
കണ്ണൂർ: തളിപ്പറമ്പിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ ബോംബേറ്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ബക്കളത്തെ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. സ്ഫോടനത്തിൽ ഓഫീസിന്‍റെ ഷട്ടറും വരാന്തയും തകർന്നു. രണ്ടാഴ്ച്ചക്കിടെ ഇത് രണ്ടാം തവണയാണ് ബക്കളത്തെ ലീഗ് ഓഫീസിന് നേരെ ആക്രമണം നടക്കുന്നത്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നാരോപിച്ച് യുഡിഎഫ് രംഗത്തെത്തി. തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Last Updated : May 9, 2019, 2:20 PM IST