കണ്ണൂരില്‍ സേവാഭാരതി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബാക്രമണം - sevabharathi worker sevabharathi worker home
ബോംബ് സ്‌ക്വാഡെത്തി ബോംബ് നിര്‍വീര്യമാക്കി
കണ്ണൂരില്‍ സേവാഭാരതി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബാക്രമണം
കണ്ണൂര്‍: മോറാഴയില്‍ സേവാഭാരതി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്. കൂഴിച്ചാലില്‍ സേവാഭാരതി യൂണിറ്റ് പ്രസിഡന്‍റ് സിഎച്ച് നികേഷിന്‍റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി സ്റ്റീല്‍ ബോംബേറിഞ്ഞത്. വീടിന്‍റെ ചുമരില്‍ തട്ടി മുറ്റത്തേക്ക് വീണ ബോംബ് പൊട്ടാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. തളിപ്പറമ്പ് പൊലീസും ബോംബ് സ്‌ക്വോഡും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം സിഎച്ച് നഗർ ബിജെപി സ്ഥാനാർഥിയുടെ വീടിന് നേരെയും ബോംബ് ആക്രമണം നടന്നിരുന്നു.