കണ്ണൂര്‍:ഹര്‍ത്താല്‍ ദിനത്തില്‍പയ്യന്നൂരിൽ കടകളിൽ കയറി ഭീഷണിപ്പെടുത്തി അടപ്പിക്കാൻ ശ്രമിച്ച നാല് എസ്‌ഡിപിഐ പ്രവർത്തകരെ കയ്യേറ്റം ചെയ്‌ത് നാട്ടുകാരും കടക്കാരും. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാർ നാല് എസ്‌ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇന്ന് (സെപ്‌റ്റംബര്‍ 23) രാവിലെ പയ്യന്നൂർ സെൻട്രൽ ബസാറിലാണ് സംഭവം.
ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിക്കാന്‍ ശ്രമം, എസ്‌ഡിപിഐക്കാരെ കയ്യേറ്റം ചെയ്‌ത് നാട്ടുകാര്‍; നാല് പ്രവര്‍ത്തകര്‍ പിടിയില്‍ - പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റെയ്‌ഡ് നടപടികളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന ഹര്‍ത്താലില്‍ കണ്ണൂരിലെ പയ്യന്നൂരിലാണ് ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിക്കാന്‍ ശ്രമം നടന്നത്
ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിക്കാന്‍ ശ്രമം, എസ്‌ഡിപിഐക്കാരെ കയ്യേറ്റം ചെയ്‌ത് നാട്ടുകാര്‍; നാല് പ്രവര്‍ത്തകര്‍ പിടിയില്‍
ഹർത്താൽ അനുകൂലികൾ കടകളിൽ കയറി ഭീഷണിപ്പെടുത്തിയാണ് അടപ്പിക്കാൻ ശ്രമിച്ചത്. നാട്ടുകാരും, കടക്കാരും പ്രതിഷേധിച്ചതോടെയാണ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃക്കരിപ്പൂർ കാരോളം സ്വദേശികളായ കെവി മുബഷീർ, അബ്‌ദുള്‍ മുനീർ, തൃക്കരിപ്പൂർ ഒളവറ സ്വദേശി നർഷാദ് വടക്കുമ്പാട്, രാമന്തളി സ്വദേശി ശൂഹൈബ് സികെ എന്നിവരെയാണ് അറസ്റ്റുചെയ്‌തത്.
Last Updated : Sep 23, 2022, 4:20 PM IST