കണ്ണൂർ:തലശ്ശേരിയിൽ ടാങ്കർ ലോറി ആംബുലൻസിൽ ഇടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ജഗന്നാഥ് മന്ദിരം ട്രസ്റ്റ് സേവാകേന്ദ്രത്തിന്‍റെ ആംബുലൻസ് ആണ് സൈദാർ പള്ളിക്ക് സമീപം അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ടെമ്പിൾ ഗെയ്റ്റിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലൻസിൽ പാലക്കാടേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കർ ലോറി വന്നിടിക്കുകയായിരുന്നു .
ടാങ്കർ ലോറി ആംബുലൻസിൽ ഇടിച്ച് അപകടം; ആംബുലൻസ് ഡ്രൈവർക്ക് പരിക്ക്
ജഗന്നാഥ് മന്ദിരം ട്രസ്റ്റ് സേവാകേന്ദ്രത്തിന്‍റെ ആംബുലൻസ് ആണ് സൈദാർ പള്ളിക്ക് സമീപം അപകടത്തിൽപ്പെട്ടത്
kannur accident
ഇടിയുടെ ആഘാതത്തിൽ ആംബുലൻസിനുള്ളിൽ കാലുകൾ കുടുങ്ങിപ്പോയ ഡ്രൈവർ വിനേഷിനെ ഓടിക്കൂടിയ നാട്ടുകാരും ഫയർഫോഴ്സ്, പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി തലശ്ശേരി ഗവ.ജനറലാശുപത്രിയിൽ എത്തിച്ചു. അരക്കെട്ടിനും കാലുകൾക്കും നെഞ്ചിലും പരിക്കേറ്റ വിനേഷിനെ തുടർ ചികിത്സയ്ക്കായി മംഗലാപുരം ഉള്ളേരിയ മലബാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.