കണ്ണൂർ: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 19 വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കൊളച്ചേരി ഏഴ്, കൂടാളി നാല്, ഇരിട്ടി നാല്, കാങ്കോല്‍ ആലപ്പടമ്പ 10, പാപ്പിനിശ്ശേരി അഞ്ച്, കല്ല്യാശ്ശേരി 13, ചെങ്ങളായി 13, 15, പയ്യന്നൂര്‍ 28, 29, മാടായി 16 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
കണ്ണൂരിൽ 19 വാർഡുകൾ കൂടി കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു - Containment Zones
രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കും.
കണ്ണൂരിൽ 19 വാർഡുകൾ കൂടി കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു
അതോടൊപ്പം പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 45, തില്ലങ്കേരി ഒന്ന്, അഞ്ചരക്കണ്ടി മൂന്ന്, കേളകം ഒന്ന്, ഇരിട്ടി ഒൻപത്, 17, ചിറ്റാരിപ്പറമ്പ അഞ്ച്, ചൊക്ലി നാല് എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കും.