കണ്ണൂർ: ജില്ലയിൽ 12 വാർഡുകളെ കൂടി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് 12 തദ്ദേശ സ്ഥാപന വാര്‍ഡുകളെ കൂടി ജില്ലാ കലക്ടര്‍ കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചത്.
കണ്ണൂരിൽ 12 വാർഡുകളെ കൂടി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി - Kannur
രോഗ ബാധിതരുടെ എണ്ണം വർധിച്ച് വന്ന സാഹചര്യത്തിലാണ് നടപടി
കണ്ണൂരിൽ 12 വാർഡുകളെ കൂടി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി
പാനൂര്‍-3, ചെങ്ങളായി-14, കതിരൂര്‍-18, മൊകേരി-12, കോളയാട്-5, 6, മുഴപ്പിലങ്ങാട്-10, കാടാച്ചിറ-3, ഇരിട്ടി-32, പാപ്പിനിശ്ശേരി-16, ഇരിക്കൂര്‍-2, കൂത്തുപറമ്പ്-14 എന്നീ വാര്‍ഡുകളെയാണ് കണ്ടെയിന്‍മെന്‍റ് സോണാക്കിയത്.