കണ്ണൂര്‍:കൂത്തുപറമ്പില്‍ 2.300 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. തലശ്ശേരി മൊട്ടാമ്പ്രം സ്വദേശി സിയാദ് (38), വയനാട് ചിറമുല സ്വദേശി ഫൈസൽ (39) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് കമ്മിഷ്ണറുടെ ഉത്തരമേഖല സ്ക്വാഡ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ റേഞ്ച് ഇൻസ്പെക്ടർ കെ. ഷാജിയാണ് പ്രതികളെ അറസ്റ്റ് ചെയ്ത്.
2.300 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍ - കൂത്തുപറമ്പ്
ഒരാഴ്ചക്കാലമായി എക്സൈസ് ഷാഡോ സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട കേസിലുൾപ്പെട്ട സിയാദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.
കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട കേസിൽ സിയാദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ഒരാഴ്ചക്കാലമായി എക്സൈസ് ഷാഡോ സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. തമിഴ്നാട്ടിലെ തേനിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു. ഇവർക്കെതിരെ സംസ്ഥാനത്തെ വിവിധ എക്സൈസ് ഓഫീസുകളിലും, പൊലീസ് സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ട്.
ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. എക്സൈസ് കമ്മിഷ്ണർ സ്ക്വാഡിൻ്റെ ഉത്തരമേഖല ചുമതലയുള്ള സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തു. പ്രതികളെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കും.