കണ്ണൂർ: കണ്ടങ്കാളി പെട്രോളിയം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി മുഖ്യമന്ത്രിക്ക് കത്തയക്കുന്നു. പതിനായിരം കത്തുകൾ അയക്കുന്നതിന് തുടക്കമിട്ട് സമരസമിതി ജാഥ സംഘടിപ്പിച്ചു. അതിനിടെ പദ്ധതിക്കെതിരെ നടന്നു വരുന്ന സത്യാഗ്രഹ സമരം എഴുപത്തിയെട്ട് ദിവസം പിന്നിട്ടു.
കണ്ടങ്കാളി പെട്രോളിയം പദ്ധതി; മുഖ്യമന്ത്രിക്ക് പതിനായിരം കത്തുകൾ - Kandankali Petroleum Project protest against govt
നിർദ്ദിഷ്ട പെട്രോളിയം പദ്ധതി ഉപേക്ഷിക്കുക, ലാൻറ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർ ഓഫീസ് അടച്ചുപൂട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചതാണ് പ്രതിഷേധ സമരം നടക്കുന്നത്.
നിർദ്ദിഷ്ട പെട്രോളിയം പദ്ധതി ഉപേക്ഷിക്കുക, ലാൻറ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർ ഓഫീസ് അടച്ചുപൂട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചതാണ് പ്രതിഷേധ സമരം നടക്കുന്നത്. ജനകീയ സമരത്തെ സർക്കാർ അവഗണിക്കുന്നു എന്നാണ് സമരസമിതി നേതാക്കളുടെ അഭിപ്രായം. ഇതോടെ മുഖ്യമന്ത്രിക്ക് പതിനായിരം കത്തുകൾ അയക്കാനാണ് കണ്ടങ്കാളി സമരക്കാർ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി കത്തയക്കൽ ജാഥ സംഘടിപ്പിച്ചു.
പുഞ്ചക്കാട് വൈ എം.ആർ സി . പരിസരത്തുനിന്ന് ആരംഭിച്ച ജാഥയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. കണ്ടങ്കാളി പോസ്റ്റ് ഓഫീസിൽ നിന്ന് മുതിർന്ന കർഷക തൊഴിലാളികളായ കുരുടിയാടി മാണിക്യം,തൻട്രായി യശോദ, കുരുടിയാടി ശാരദ റോസ ലൂക്കോസ്, കെ.ശാരദ തുടങ്ങിയവർ ചേർന്ന് മുഖ്യമന്ത്രിക്ക് കൂട്ട കത്തയക്കൽ സമരം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതുയോഗം സമരസമിതി ചെയർമാൻ ഡോ. ഡി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.