ക്യാമ്പസുകൾ സർഗസംവാദത്തിന്‍റെ കേന്ദ്രങ്ങള്‍ ആകണമെന്ന് കാനം രാജേന്ദ്രന്‍ - സിബിഐ അന്വേഷണം
ആന്തൂർ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പറയാനുള്ള അവകാശം കുടുംബത്തിനുണ്ടെെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
![ക്യാമ്പസുകൾ സർഗസംവാദത്തിന്‍റെ കേന്ദ്രങ്ങള്‍ ആകണമെന്ന് കാനം രാജേന്ദ്രന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3855192-thumbnail-3x2-kanam-rajendran.jpg)
കാനം രാജേന്ദ്രൻ
കണ്ണൂർ: ക്യാമ്പസുകൾ സർഗസംവാദത്തിന്‍റെ കേന്ദ്രങ്ങള്‍ ആകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എല്ലാ സംഘടനകൾക്കും പ്രവർത്തന സ്വാതന്ത്ര്യം വേണം. ഇന്നല്ലെങ്കിൽ നാളെ ആ സ്വാതന്ത്ര്യം കിട്ടുമെന്നും കാനം കണ്ണൂരിൽ പറഞ്ഞു. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പറയാനുള്ള അവകാശം കുടുംബത്തിനുണ്ട്. അതിൽ സിപിഐ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും കാനം വ്യക്തമാക്കി.
ക്യാമ്പസുകൾ സർഗസംവാദത്തിന്‍റെ കേന്ദ്രങ്ങള്‍ ആകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
Last Updated : Jul 16, 2019, 7:20 PM IST