കണ്ണൂര്‍: ചീഫ് സെക്രട്ടറിയുടെ ലേഖനം കോടതിയലക്ഷ്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികൾക്കെതിരാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. ഇത് മജിസ്ട്രീരിയൽ അന്വേഷണത്തെ സ്വാധീനിക്കാനിടയുണ്ട്. കോടതി നടപടി പുരോഗമിക്കുമ്പോൾ നടത്തിയ പ്രസ്‌താവന തെറ്റാണെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് തെറ്റായ സന്ദേശം നൽകുന്നതാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ ലേഖനത്തിനെതിരെ കാനം രാജേന്ദ്രൻ - കോടതിയലക്ഷ്യം
സർക്കാർ അനുമതിയോടെയാണോ ലേഖനം എഴുതിയതെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
ചീഫ് സെക്രട്ടറിയുടെ ലേഖനം കോടതിയലക്ഷ്യമെന്ന് കാനം രാജേന്ദ്രൻ
സർക്കാർ അനുമതിയോടെയാണോ ലേഖനം എഴുതിയതെന്ന് മുഖ്യമന്ത്രി പരിശോധിക്കണം. മാവോയിസ്റ്റുകൾ ആട്ടിൻകുട്ടികളല്ലെന്നത് മുഖ്യമന്ത്രിയുടെ വാക്കുകളല്ല, സുപ്രീംകോടതിയുടേതാണ്. പി.ജയരാജന്‍റെ പൂച്ച പരാമർശം രാഷ്‌ട്രീയ പക്വത ഇല്ലായ്‌മയിൽ നിന്നും വന്നതാണെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ലേഖനം എഴുതിയ പശ്ചാത്തലത്തിലാണ് കാനം രാജേന്ദ്രന്‍റെ പ്രതികരണം.