കണ്ണൂർ : വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടിനോക്കും നേരത്ത്... കളിയാട്ടം എന്ന സിനിമയിലെ ഈ മനോഹര ഗാനത്തിന് വരികൾ എഴുതുമ്പോൾ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മനസില്‍ നിറഞ്ഞത് സ്വന്തം ഗ്രാമം തന്നെയാണ്. പടിപ്പുരയും തുളസിത്തറയും തെക്കിനിയും കുളവും നാലുകെട്ടുകളും നിറയുന്ന കൈതപ്രം എന്ന ഗ്രാമം. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് പാണപ്പുഴ, പടിഞ്ഞാറ് തൃക്കുറ്റിയേരിക്കുന്ന്, വടക്ക് ചെമ്മൻകുന്ന്, തെക്ക് പാണപ്പുഴയുടെ കൈവഴിയായ വണ്ണാത്തിപ്പുഴ. കൈതപ്രത്തിന്‍റെ ഗാനങ്ങളിലൊക്കെ നിറഞ്ഞുനിന്ന ഈ അതിരുകൾ മലയാളികൾക്ക് ഏറെ സുപരിചിതം.
ഗ്രാമവിശുദ്ധി നിറഞ്ഞ കൈതപ്രം ഗ്രാമം ; തനിമ ചോരാതെ നാലുകെട്ടുകള്‍ - നമ്പൂതിരി കുടുംബങ്ങൾ
15ഓളം നാലുകെട്ട് നമ്പൂതിരി തറവാടുകളുണ്ട് കൈതപ്രം ഗ്രാമത്തില്‍. നമ്പൂതിരി കുടുംബങ്ങൾ കൈതപ്രത്ത് എത്തിയിട്ട് 400 വർഷമായെന്ന് കരുതപ്പെടുന്നു
ഗ്രാമവിശുദ്ധി നിറഞ്ഞ കൈതപ്രം ഗ്രാമം; സംരക്ഷിച്ച് നാലുകെട്ട് തറവാടുകൾ
ഒരു തൂക്കുപാലത്തിനിപ്പുറം കൈതപ്രം ഗ്രാമത്തിലേക്ക് എത്തിയാല്‍ 15ഓളം നമ്പൂതിരി തറവാടുകളാണ് ഇവിടെയുള്ളത്. മംഗലം, കണ്ണാടി, വിളക്കോട്, ആറ്റുപുറം, കോറമംഗലം, കടവക്കാട്, തെക്കേ ഇടമന, വടക്കേ ഇടമന, കാനപ്രം, കൊമ്പൻ കുളം തുടങ്ങിയവയാണ് കൈതപ്രത്തെ പ്രധാന ഇല്ലങ്ങൾ. പുതിയ കാലത്തും പഴമ നിലനിർത്തി ഗ്രാമ ഭംഗി ഒട്ടും ചോരാതെ തന്നെ ഇവയെല്ലാം ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്.