കണ്ണൂർ: പദ്ധതികള്‍ പ്രഖ്യാപിച്ച് തറക്കല്ലിട്ട് തിരിഞ്ഞു നടക്കുന്ന നയമല്ല മറിച്ച് പദ്ധതികള്‍ നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിലെ ടൂറിസം മേഖല മറ്റു സംസ്ഥാനങ്ങള്‍ക്കും ലോകത്തിനും തന്നെ മാതൃകയാണ്. തലശേരി പൈതൃക ടൂറിസത്തിന്‍റെ ഭാഗമായി ജഗന്നാഥ ക്ഷേത്രത്തില്‍ വരുന്ന മ്യൂസിയത്തിന്‍റെ തറക്കല്ലിടല്‍ കര്‍മം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ - പൈതൃക ടൂറിസം
തലശേരി പൈതൃക ടൂറിസത്തിന്‍റെ ഭാഗമായി ജഗന്നാഥ ക്ഷേത്രത്തില്‍ വരുന്ന മ്യൂസിയത്തിന്‍റെ തറക്കല്ലിടല്‍ കര്‍മം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കടകംപള്ളി സുരേന്ദ്രന്‍
സംസ്ഥാനത്ത് 25 ടൂറിസം പദ്ധതികളാണ് നാടിന് സമര്‍പ്പിച്ചത്. 27 പദ്ധതികളുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു. 4500 കോടിയോളം രൂപ കൊവിഡിനു മുന്നെ വരുമാനം ടൂറിസം മേഖലയില്‍ നിന്നു ലഭിച്ചിരുന്നു. താല്‍ക്കാലിക പ്രതിസന്ധി മാത്രമാണ് നിലവിലുള്ളത്. കൊവിഡിനെ മറികടന്ന് ഉയര്‍ച്ചയുടെ പാതയിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ് ടൂറിസ്റ്റ് മേഖല. ചടങ്ങില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. കെ. മുരളീധരന്‍ എം.പി, കെ.കെ രാജേഷ് എം.പി എന്നിവർ സംസാരിച്ചു.