കണ്ണൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പരാതി നൽകി. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ കെ സുരേന്ദ്രനെതിരെ ദീവേഷ് ചേനോളി എന്ന വ്യക്തി പ്രചരിപ്പിച്ച ആരോപണങ്ങളെ കുറച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനിയാണ് കണ്ണൂർ എസ്.പിക്ക് പരാതി നൽകിയത്.
കെ സുരേന്ദ്രന്‍റെ മരണം; കണ്ണൂര്‍ ഡി.സി.സി പൊലീസില്‍ പരാതി നല്‍കി - Kannur DCC
ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ കെ സുരേന്ദ്രനെതിരെ ദീവേഷ് ചേനോളി എന്ന വ്യക്തി പ്രചരിപ്പിച്ച ആരോപണങ്ങളെ കുറച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനിയാണ് കണ്ണൂർ എസ്.പിക്ക് പരാതി നൽകിയത്.
![കെ സുരേന്ദ്രന്‍റെ മരണം; കണ്ണൂര്‍ ഡി.സി.സി പൊലീസില്‍ പരാതി നല്‍കി സതീശൻ പാച്ചേനി ഡി.സി.സി പ്രസിഡന്‍റ് കണ്ണൂര്‍ ഡി.സി.സി കെ സുരേന്ദ്രന്‍റെ മരണം K Surendran Kannur DCC police complaint](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7782865-thumbnail-3x2-con---copy.jpg)
കെ സുരേന്ദ്രന്‍റെ ആത്മഹത്യ; കണ്ണൂര്‍ ഡി.സി.സി പൊലീസില്‍ പരാതി നല്‍കി
അവഹേളനം കാരണമുണ്ടായ മാനഹാനി കെ സുരേന്ദ്രന്‍റെ കാരണമായോ എന്ന് അന്വേഷിക്കണമെന്നാണ് പരാതിയുടെ ഉള്ളടക്കം. കെപിസിസി അംഗം കെ പ്രമോദാണ് മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത്. പിന്നാലെ സിപിഎമ്മും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
Last Updated : Jun 26, 2020, 8:56 PM IST