കണ്ണൂർ: കോളജ് ഹോസ്റ്റലുകൾ എസ്എഫ്ഐ ഗുണ്ടകളുടെ ക്യാമ്പാക്കി സിപിഎം മാറ്റിയെന്ന് കെ.സുധാകരൻ എംപി. കലാപത്തിന്‍റെ കത്തി ആദ്യം താഴെ വെക്കേണ്ടത് സിപിഎം ആണ്. ഒരു അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന നയം കോൺഗ്രസിനില്ല. ആ കിരീടം ചേരുക പിണറായിക്കും കോടിയേരിക്കുമാണെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
സംഭവം നടന്ന കോളജ് ഹോസറ്റലും എസ്എഫ്ഐയുടെ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഗുണ്ടകള്‍ അവിടെ ക്യാമ്പ് ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ആർക്കാണ് സംഭവങ്ങളുടെ ഉത്തരവാദിത്തം.
ALSO READവയനാട് ലഹരിപ്പാര്‍ട്ടി : റിസോര്‍ട്ടില്‍ കൽപ്പറ്റ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വീണ്ടും പരിശോധന