കണ്ണൂർ :രാജ്യസഭ സ്ഥാനാർഥിത്വത്തിനായി കോൺഗ്രസിൽ നിന്നും ഒരു ലിസ്റ്റ് മാത്രമേ നൽകിയിട്ടുള്ളുവെന്നും അവസാന നിമിഷം വരെ അത് മാറിയിട്ടില്ലെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. എം. ലിജുവിന് വേണ്ടി മാത്രം രാഹുൽ ഗാന്ധിക്ക് കത്തെഴുതാൻ താൻ വിഡ്ഢിയല്ല. കെ.പി.സി.സി നൽകിയ നാലുപേരുടെ ലിസ്റ്റിൽ ഒരാൾക്കുവേണ്ടി മാത്രം കത്തെഴുതിയാൽ പിന്നെ കെ.പി.സി.സി അധ്യക്ഷ പദവിയിൽ ഇരിക്കാൻ അർഹനല്ല. തന്‍റെ അഭിപ്രായം ഹൈക്കമാൻഡിനോട് പറയാതിരിക്കാൻ മാത്രം പൊട്ടനല്ല താനെന്നും സുധാകരൻ പറഞ്ഞു.
ജെബി മേത്തറിന് രാജ്യസഭ സീറ്റ് നൽകിയ ഹൈക്കമാൻഡ് തീരുമാനത്തിൽ പൂർണ തൃപ്‌തിയാണ്. കെ.പി.സി.സി നൽകിയ ലിസ്റ്റിലെ നാലുപേരിൽ ഒരാൾ ജെബിയാണ്. കഴിഞ്ഞ 45 വർഷത്തിനിടയില്‍ കോൺഗ്രസിൽ നിന്നും രാജ്യസഭയിലേക്ക് ഒരു വനിത പോകുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.