കണ്ണൂർ: പിസി ചാക്കോയുടെ പ്രസ്‌താവന തള്ളി കെ.സുധാകരൻ എംപി. കോൺഗ്രസ് രാഷ്ട്രീയം തനിക്ക് മടുത്തെന്ന് പിസി ചാക്കോയോട് പറഞ്ഞിട്ടില്ലെന്ന് കെ സുധാകരൻ പറഞ്ഞു. പാർട്ടിയിലെ പോരായ്‌മകൾ സാധാരണയായി സംസാരിക്കാറുണ്ട്. ഈ അടുത്ത ദിവസങ്ങളിലൊന്നും ചാക്കോയോട് സംസാരിച്ചിട്ടില്ല. ഏത് സാഹചര്യത്തിലാണ് പി.സി ചാക്കോ ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും കെ.സുധാകരൻ വ്യക്തമാക്കി.
പിസി ചാക്കോയെ തള്ളി കെ സുധാകരൻ എംപി - കെ സുധാകരൻ എംപി
കോൺഗ്രസ് രാഷ്ട്രീയം തനിക്ക് മടുത്തെന്ന് പറഞ്ഞിട്ടില്ലെന്നും ചാക്കോയെ പോലുള്ള ആളുകൾ ഇല്ലാത്ത കാര്യം പറയരുതെന്നും കെ സുധാകരൻ പറഞ്ഞു
![പിസി ചാക്കോയെ തള്ളി കെ സുധാകരൻ എംപി K Sudhakaran MP PC Chacko's statement പിസി ചാക്കോ കെ സുധാകരൻ എംപി കോൺഗ്രസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11044870-thumbnail-3x2-pc.jpg)
പിസി ചാക്കോയെ തള്ളി കെ സുധാകരൻ എംപി
പിസി ചാക്കോയെ തള്ളി കെ സുധാകരൻ എംപി
പാർട്ടിക്കകത്തെ പ്രശ്‌നങ്ങങ്ങൾ പരിഹരിക്കും. ചാക്കോയെ പോലുള്ള ആളുകൾ ഇല്ലാത്ത കാര്യം പറയരുത്. ചാക്കോ എൻസിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ല. പരസ്യ പ്രസ്‌താവന അവസാനിപ്പിക്കണമെന്ന പാർട്ടി ആവശ്യം അനുസരിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.