കണ്ണൂർ:സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെ പരിഹസിച്ച് കെ. സുധാകരൻ എംപി. വിജയരാഘവൻ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാൻ താൽപര്യമില്ല. കനക സിംഹാസനത്തിൽ ഇരിക്കുന്നവൻ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്ന് സുധാകരൻ. പാണക്കാട് ഇനിയും പോയി ചർച്ച നടത്തും. ഘടകക്ഷി നേതാക്കളുടെ വീടുകളിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നതിൽ എന്താണ് തെറ്റെന്നും സുധാകരൻ ചോദിച്ചു.
എ. വിജയരാഘവനെ പരിഹസിച്ച് കെ. സുധാകരൻ - k sudhakaran
കനക സിംഹാസനത്തിൽ ഇരിക്കുന്നവൻ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്ന് എ. വിജയരാഘവനെ പരിഹസിച്ച് കെ. സുധാകരൻ
എ. വിജയരാഘവനെ പരിഹസിച്ച് കെ. സുധാകരൻ
നിയമസഭ തെരഞ്ഞെടുപ്പിലും സിപിഎം-ബിജെപി കൂട്ടുകെട്ടുണ്ടാകും. അതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തിന് വേണ്ടി കാത്തിരുന്നിട്ടില്ലെന്നും പാർട്ടി നൽകുന്ന ഏത് സ്ഥാനവും സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.