കണ്ണൂര്‍:കെ.പി.സി.സി പ്രസിഡന്‍റ് ക്രിമിനലായതാണ് കൊലയ്ക്ക് പ്രചോദനമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജൻ. കെ സുധാകരൻ തുടർച്ചയായി അക്രമത്തിന് ആഹ്വനം ചെയ്യുന്നുവെന്നും സുധാകരന്‍റെ വാക്കുകൾ കൊലപാതകത്തിന് അണികൾക്ക് പ്രചോദനമായെന്നും ജയരാജൻ ആരോപിച്ചു. കുത്തേറ്റു മരിച്ച എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്‍റെ തളിപ്പറമ്പിലെ വീട് സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധീരജിന്‍റെ കൊലപാതകത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചയുണ്ട്. എസ്.എഫ്.ഐക്കാര്‍ വഴിക്ക് വച്ച ചെണ്ടയെപ്പോലെ ആക്രമിക്കപ്പെടാൻ വിധിക്കപ്പെട്ടവരല്ല. സി.പി.എം ഭൂമിക്ക് താഴെ ക്ഷമിച്ചാണ് നിൽക്കുന്നത്. അക്രമവും തിരിച്ചടിയും സി.പി.എം നയമല്ല.
കെ.പി.സി.സി പ്രസിഡന്‍റ് ക്രിമിനലായതാണ് കൊലയ്ക്ക് പ്രചോദനം: എം.വി ജയരാജൻ സമാധാനപരമായ ജനകീയ പ്രതിഷേധമാണ് വേണ്ടത്. സുധാകരൻ കൊലപാതകികളെ ന്യായീകരിച്ചത് വേണ്ടപ്പെട്ട ആളായതിനാലാണ്. കെ.എസ്.യുവിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സഹായം കിട്ടാൻ ഇടയാക്കിയത് കെ.പി.സി.സിയുടെ പ്രസിഡന്‍റായി ഒരു ക്രിമിനൽ നിയോഗിക്കപ്പെട്ടതോടെയാണ്. അദ്ദേഹം തുടർച്ചയായി അക്രമത്തിനാണ് ആഹ്വാനം ചെയ്യുന്നതെന്നും ജയരാജൻ ആരോപിച്ചു.
Also Read: SFI Activist Murder | 'കുത്തിയത് ഞാന്‍ തന്നെ'; യൂത്ത് കോണ്‍ഗ്രസ് നേതാവ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്
ധീരജിന് വീടിനോട് ചേർന്ന് പാർട്ടി വിലകൊടുത്ത് വാങ്ങിയ സ്ഥലത്ത് ചിതയൊരുക്കും. കൂടാതെ സ്തൂപവും വായനശാലയും നിർമ്മിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം തളിപ്പറമ്പിൽ എത്തിക്കും. കെ.കെ.എൻ പരിയാരം സ്മാരക ഹാളിലും വീട്ടിലും പൊതുദർശനത്തിന് ശേഷമായിരിക്കും മറ്റ് ചടങ്ങുകൾ നടക്കുക. മന്ത്രി എം.വി ഗോവിന്ദൻ, പി രാജീവ് തുടങ്ങി സി.പി.എമ്മിന്‍റെ സംസ്ഥാന - ജില്ല നേതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്.