കണ്ണൂര്‍ : സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. സിപിഎം ആക്‌ടിങ് സെക്രട്ടറി എ.വിജയരാഘവനാണ് ഏറ്റവും വലിയ വര്‍ഗീയവാദി. അദ്ദേഹത്തെ ശിഖണ്ഡിയോട് ഉപമിച്ചായിരുന്നു സുധാകരന്‍റെ പ്രതികരണം.
'വിജയരാഘവന്‍ വര്‍ഗീയവാദി' ; സിപിഎം ശിഖണ്ഡിയെ മുന്‍നിര്‍ത്തി യുദ്ധം ചെയ്യുന്നെന്ന് കെ.സുധാകരന്‍ ഇത്തരം ശിഖണ്ഡിയെ മുന്‍ നിര്‍ത്തിയാണ് സിപിഎം യുദ്ധം ചെയ്യുന്നത്. അതേസമയം കോൺഗ്രസ് വിളിച്ചുചേർക്കുന്ന മതസൗഹാർദ യോഗത്തിൽ എല്ലാ മത-സമുദായ നേതാക്കളും പങ്കെടുക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
ലൗജിഹാദ്, നാർക്കോട്ടിക് ജിഹാദ് പ്രവർത്തനങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടാൽ അന്വേഷണം ആവശ്യപ്പെടുമെന്നും കെ സുധാകരന്‍ പറഞ്ഞു.
Read More: 'നാര്‍ക്കോട്ടിക് ജിഹാദ്' ; മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കാന്‍ കെപിസിസി
കേരളം ഭരിക്കുന്നത് കമ്മിഷന്‍ സര്‍ക്കാരാണെന്നും എല്ലാ നിര്‍മാണ പ്രവർത്തനങ്ങള്‍ക്കും സര്‍ക്കാര്‍ കമ്മിഷന്‍ പറ്റുന്നുണ്ടെന്നും സുധാകരന്‍ ആരോപിച്ചു. അഴിമതി നടത്തി പരസ്‌പരം സംരക്ഷിച്ചുപോരുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെന്നും സുധാകരന്‍ ആരോപിച്ചു.