കണ്ണൂര്‍ :സിപിഎമ്മിന്‍റെ പാർട്ടിഫണ്ട് തിരിമറി ആരോപണ വിധേയനായ പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രക്തസാക്ഷിക്കുവേണ്ടി സമാഹരിച്ച ഫണ്ട് മോഷ്ടിക്കുന്നത് ശവം തിന്നുന്നതിന് സമമാണ്. ജാഗ്രതക്കുറവ് എന്നാണ് സിപിഎമ്മിന്‍റെ കണ്ടെത്തൽ. ജാഗ്രതക്കുറവെന്ന് സിപിഎം പറഞ്ഞാൽ 'കട്ടു' എന്നുതന്നെയാണ് അർഥം.
'രക്തസാക്ഷി ഫണ്ട് മോഷ്ടിക്കുന്നത് ശവം തിന്നുന്നതിന് സമം' ; ടിഐ മധുസൂദനനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കണമെന്ന് കെ സുധാകരന്‍ - പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെതിരെ കെ സുധാകരന്‍
'ജാഗ്രതക്കുറവെന്നാണ് സിപിഎമ്മിന്‍റെ കണ്ടെത്തൽ. ജാഗ്രതക്കുറവെന്ന് സിപിഎം പറഞ്ഞാൽ 'കട്ടു' എന്നുതന്നെയാണ് അർഥം'
!['രക്തസാക്ഷി ഫണ്ട് മോഷ്ടിക്കുന്നത് ശവം തിന്നുന്നതിന് സമം' ; ടിഐ മധുസൂദനനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കണമെന്ന് കെ സുധാകരന്‍ K Sudhakaran against TI Madhusoodanan Payyannur MLA TI Madhusoodanan പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെതിരെ കെ സുധാകരന്‍ പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെതിരെ കെ സുധാകരന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15602032-thumbnail-3x2-ksudhu.jpg)
രക്തസാക്ഷി ഫണ്ട് മോഷ്ടിക്കുന്നത് ശവം തിന്നുന്നതിന് സമം, എംഎല്‍എയെ മാറ്റണം: കെ സുധാകരന്‍
രക്തസാക്ഷി ഫണ്ട് മോഷ്ടിക്കുന്നത് ശവം തിന്നുന്നതിന് സമം, എംഎല്‍എയെ മാറ്റണം: കെ സുധാകരന്‍
അഴിമതി പുറത്തുകൊണ്ടുവന്ന സാധുമനുഷ്യനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത് നിസാര കാര്യമല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ കള്ളക്കേസിൽ കുടുക്കാനാണ് സർക്കാരിന്‍റെ ശ്രമം. സംഭവത്തിൽ ഇ പി ജയരാജനെ പ്രതി ചേർത്തില്ലെങ്കിൽ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു.